രാമനാട്ടുകര: മുഴുവൻ വഴിയോര കച്ചവടക്കാർക്കും ഐഡന്റിറ്റി കാർഡ് നൽകണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി ഐ ടി യു) ഫറോക്ക് ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ല വൈസ് പ്രസിഡന്റ് ടി.കെ ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി ടി അഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പ്രബിഷ് ബഷീർ ശ്രീജ സുബൈദ എന്നിവർ പ്രസംഗിച്ചു. മുനീർ സ്വാഗതം പറഞ്ഞു.
വനിത സബ് കമ്മിറ്റി കൺവീനറായി ശ്രീജയെ തിരഞ്ഞെടുത്തു.