ബാലുശ്ശേരി: റജിസ്ട്രേർഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ് ഫെഡ് ) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ബാലുശ്ശേരി ഗ്രീൻ അറീന കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് മുഖ്യ പ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.മധുസൂദനൻ , കെ.കെ.സുധീഷ് കുമാർ, കെ.മനോജ് കുമാർ എന്നിവർ പങ്കെടുത്തു.