crime

കോഴിക്കോട്: വാഹന തട്ടിപ്പ് കേസിലെ പ്രതി വെസ്റ്റ് ഹിൽ സ്വദേശി ഷഹീറിനെ (36) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാറുകൾ വാടകയ്ക്കെടുത്ത് അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന സംഘത്തിലെ അംഗമാണ് ഇയാൾ. ഓഡി കാർ വാടകയ്ക്കെടുത്ത് ബംഗളൂരുവിൽ എത്തിച്ച് വില്പന നടത്തിയെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.