വടകര: സ്റ്റേഡിയം ബ്രദേഴ്സ് കുഞ്ഞിപ്പള്ളി നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ലെജൻഡ് കുഞ്ഞിപ്പള്ളി ഏകപക്ഷീയമായ ഒരു ഗോളിന് ചോമ്പാൽ രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി . ഒരാഴ്ചക്കാലമായി നീണ്ടു നിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ദേശീയ വനിതാ ഫുട്ബോൾ താരം തുളസി എസ്.വർമ്മ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.വിനീത് അദ്ധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കവിത അനിൽകുമാർ , കെ.കെ ജയചന്ദ്രൻ , എം.പ്രമോദ് , ഫുട്ബോൾ കോച്ച് വി.സുരേന്ദ്രൻ താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ,എ.വി സനൽ തുടങ്ങിയവർ പ്രസംഗിച്ചു.