കോഴിക്കോട്: ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വാട്ടർ ബെഡുകളും എയർ ബെഡുകളും നൽകി. ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വ പി.എം.മുഹമ്മദ് റിയാസിൽ നിന്ന് പ്രിൻസിപ്പാൾ ഡോ.ഐ.പി.ശശി ഏറ്റുവാങ്ങി സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ, ട്രസ്റ്റ് ട്രഷറർ എം.പി.ഗഫൂർ, സെക്രട്ടറി എം.മുരളി, എം.കെ.അനിൽകുമാർ,തനാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു.