കോഴിക്കോട്: കളഞ്ഞുകിട്ടിയ തുക ഉടമസ്ഥൻ തിരിച്ച് നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരനായ പി.രവീന്ദ്രനാണ് ആശുപത്രി പരിസരത്ത് നിന്ന് 26920 രൂപയടങ്ങുന്ന പേഴ്സ് കളഞ്ഞുകിട്ടിയത്. സാർജന്റ് ഓഫീസിൽ ഏൽപ്പിച്ചതിനെ തുടർന്ന് ഉടമസ്ഥനെ കണ്ടത്തുകയായിരുന്നു മലപ്പുറം എ ആർ നഗർ ഇട്ടിച്ചാലിൽ ഷംസുദീന്റെ പണമാണ് കളഞ്ഞ് പോയത്.