1
അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് നടത്തിയ വില്ലേജ് ഓഫീസ് ധർണ മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ്. വില്ലേജ് ഓഫീസ് ധർണ നടത്തി. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. വി.വി.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ കല്പത്തൂർ, സി.രാമദാസ്, പി.കുട്ടികൃഷ്ണൻ നായർ, എടച്ചേരി കുഞ്ഞിക്കണ്ണൻ, നാസർ ചാലിൽ, കെ.എം.സുഹൈൽ എന്നിവർപ്രസംഗിച്ചു. ധർണയ്ക്ക് രാമചന്ദ്രൻ നീലാംബരി, ഷംസുദ്ദീൻ വടക്കയിൽ, അൻസിന കുഴിച്ചാലിൽ, ഇ.കെ. അഹ്‌മമദ്മൗലവി, സീനത്ത് വടക്കയിൽ,എം.കുഞ്ഞായൻ കുട്ടി, കെ.എം അബ്ദുസ്സലാം, ടി.എം സുകുമാരൻ നേതൃത്വം നൽകി