kanal
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ തുറന്നപ്പോൾ

പേരാമ്പ്ര: കടുത്ത വരൾച്ചക്ക് ആശ്വാസം പകർന്ന് കനാൽ ജലമെത്തി .കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ തുറന്നതോടെയാണ് വെള്ളമെത്തിയത്. പെരുവണ്ണാമൂഴി ഡാമിൽ നിന്ന് കക്കോടി, കൊയിലാണ്ടി ഭാഗങ്ങളിലേക്കാണ് ജലമെത്തിക്കുന്നത്. കനാലിലൂടെ 25 സെ.മി ഉയരത്തിലാണ് വെള്ളമൊഴുകുന്നത്. കനാൽ വഴിയുള്ള വെള്ളം ജലസേചനത്തിനാണെങ്കിലും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നുണ്ട്. കനാലിനു സമീപത്തെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ ജലം സുലഭമാവും. പട്ടാണിപ്പാറയിലെ ഷട്ടർ തുറന്നതോടെയാണ് ഇടതുകര കനാലിൽ വെള്ളമെത്തിയത്. എക്സിക്യൂട്ടീവ് എൻജിനീയർ യു.കെ. ഗിരീഷ് കുമാർ, അസി: എക്സിക്യൂട്ടീവ് എൻജിനീയർമാരായ സി. എച്ച്. ഹബ്ബി, അരവിന്ദാക്ഷൻ, അസി: എൻജിനീയർമാരായ കെ.ഫൈസൽ. ഗിരീഷ് കുമാർ, അശ്വതി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കനാൽ തുറന്നത്.