കുറ്റ്യാടി: പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ, സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, നീതിക്കായി പൊരുതുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചും യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'രോഷാഗ്നി' തീർത്തു.
സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, പി.പി ദിനേശൻ, ഇ.എം അഹ്സർ, കെ.കെ ജിതിൻ, സൂരജ് ആർ, അനൂജ് ലാൽ, ഒ.പി സുഹൈൽ , പി.ബബീഷ്, പി.അശ്വിൻ, എസ്.എസ് അമൽ കൃഷ്ണ, കെ.സി റംഷാദ്, എൻ.മുഫീദ്, രാഹുൽ ചാലിൽ, വി.വി ഫാരിസ്,കെ.റബാഹ്, അമൃത് നരിക്കൂട്ടുംചാൽ തുടങ്ങിയവർ പ്രസംഗിച്ചു.
.