nattu
പഞ്ചദിന ക്യാമ്പ് ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: സമഗ്ര ശിക്ഷാ കുന്നുമ്മൽ ബി.ആർ.സി വിലങ്ങാട് വായാട് കോളനിയിലെ കുട്ടികൾക്ക് സംഘടിപ്പിച്ച പഞ്ചദിന ക്യാമ്പിന്റെ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബി.പി.സി കെ.കെ സുനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. കുന്നുമ്മൽ എ.ഇ.ഒ.ജയരാജ് നാമത്ത് ,ബീന വി കെ, സാജു ടോം, എന്നിവർ ആശംസ അർപ്പിച്ചു. അൽഫോൻസ സ്വാഗതം പറഞ്ഞു.