thrdfcv
വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവരെ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ ഹാരാർപ്പണം നടത്തി സ്വീകരിക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മറ്റ് പാർട്ടികളിൽ നിന്ന് രാജിവെച്ചു സി.പി.ഐയിൽ ചേർന്നവർക്ക് കോഴിക്കോട് എ.ഐ.ടി.യു.സി ഹാളിൽ സ്വീകരണം നൽകി. സി.പി.ഐ സിറ്റി നോർത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന സ്വീകരണം പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി ബാലൻ, ജില്ലാ എക്‌സി. അംഗം പി.കെ നാസർ, അസീസ് ബാബു, സി. മധുകുമാർ, ടി. വിശ്വംഭരൻ, ജയൻ, അനിൽകുമാർ, വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.വി മാധവൻ അദ്ധ്യക്ഷത വഹിച്ചു. എം. രതീശൻ സ്വാഗതവും ഇ.കെ. വർഗീസ് നന്ദിയും പറഞ്ഞു.