1
കൊഴുക്കല്ലൂർ യു.പി.സ്കൂൾ - കാരയാട്ടു താഴെ റോഡ് ഉദ്ഘാടനം പഞ്ചായത്ത്പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിക്കുന്നു

പേരാമ്പ്ര:മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കൊഴുക്കല്ലൂർ യു.പി.സ്കൂൾ - കാരയാട്ടു താഴെ റോഡ്

ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.നിഷിത, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ.എം.ബാലൻ, കെ.ഷൈനു, എം.കെ പക്രൻ ഹാജി, ചെറുവത്ത് രവി, വി.പി.അബ്ദുൽ സെലാം; കെ.എം.രാഘവൻ, വി.നാരയണൻ, തുടങ്ങിയവർ പ്രസംഗിച്ചു. കെ.ഷാജി സ്വാഗതവും, ഇ.എം.രാജൻ നന്ദിയും പറഞ്ഞു.