രാമനാട്ടുകര: അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിന് പരിഹാരമായി പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജി.എസ്.ടിയിലെ പരമാവധി നികുതി 28 ശതമാനമാണ്. പെട്രോളും ഡീസലും ഇന്നത്തെ വിലയിൽ നിന്ന് 20 രൂപയെങ്കിലും കുറവിൽ ജനങ്ങൾക്ക് ലഭിക്കും. കേന്ദ്ര സർക്കാർ തയ്യാറായിട്ടും സംസ്ഥാന സർക്കാർ എതിർക്കുകയാണ്. ഒരു ഭാഗത്ത് എണ്ണ വില വർദ്ധനയെ അപലപിക്കുകയും മറുവശത്ത് ജി.എസ്.ടിയെ എതിർക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്യുന്നത്.
യോഗത്തിൽ പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.കെ.പരമേശ്വരൻ, രാജേഷ് പൊന്നാട്ടിൽ, പി എം രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.