1

കുറ്റ്യാടി: ഭരണകൂട ഭീകരതയ്ക്കെതിരെ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീതി യാത്ര നടത്തി.
മൊകേരി ടൗണിൽ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
എടത്തിൽ ദാമോദരൻ അദ്ധ്യഷത വഹിച്ചു. കെ.പി.സി. സി.സെക്രട്ടറി വി.എം. ചന്ദ്രൻ, എലിയാറ ആനന്ദൻ, പി.പി. അശോകൻ, വി.പി. മൂസ, ജമാൽ മൊകേരി, വനജ തെയോത്ത് പ്രകാശൻ അമ്പലക്കുളങ്ങര, പി.കെ.ഷമീർ എന്നിവർ പ്രസംഗിച്ചു.
ജാഥ ലീഡർ കെ.കെ.രാജന്റെ നേതൃത്യത്തിൽ നടന്ന ജാഥക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. കെ.കെ.അബ്ദുളള, സജിത്ത്, പ്രകാശൻ. എലിയാറ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.