മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ വെളുത്തേടത്ത്താഴം ചോലക്കൽമീത്തൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പി ശങ്കരനാരായണൻ, ടി കുഞ്ഞൻ, ടി.സി ബിനോയി, സി.പി പത്മചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ടി. രഞ്ജിത് സ്വാഗതവും എം.പി സിബിൻ നന്ദിയും പറഞ്ഞു.