കോഴിക്കോട് : ജില്ലയിൽ 483 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ മൂന്നുപേർക്കും അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 466 പേർക്കാണ് രോഗം ബാധിച്ചത്. 5.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8424 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 742 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.