img30210224
കുടുംബശ്രീ നഗരചന്തമുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും മറ്റ് പ്രാദേശിക കൃഷി സംഘങ്ങളും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റു കാർഷികോത്പന്നങ്ങളും വിപണനം നടത്തുന്നതിനുള്ള കുടുംബശ്രീ നഗര ചന്ത മുക്കത്ത് പ്രവർത്തനമാരംഭിച്ചു.

ഇ.എം.എസ്. ഹാളിനു മുന്നിൽ ആരംഭിച്ച ചന്ത രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും. കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ചന്ത പ്രവർത്തിക്കുന്നത്. നഗരസഭചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദ്നി, ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മധു, കൗൺസിലർമാരായ ഇ.സത്യനാരായണൻ, എ.അബ്ദുൽ ഗഫൂർ,അനിതകുമാരി, പി.ജോഷില, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ഗിരീഷ് കുമാർ, സി. ഡി.എസ് ചെയർപേഴ്സൺ കെ.പി. ബിന്ദു, സിറ്റി മിഷൻ മാനേജർ എം.പി മുനീർ, കമ്മ്യൂണിറ്റി ഓർഗനൈസർ എം. പ്രിയ, ബ്ലോക്ക് കോർഡിനേറ്റർ രേഷ്മ എന്നിവർ പങ്കെടുത്തു.