വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 850 കിണറുകൾ റീചാർജ് ചെയ്യുന്നു. ജലനിധിയുടെ ഭാഗമായി മഴകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് റീചാർജ് ചെയ്യുന്നത്. കേരളത്തിൽ 10 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് അഴിയൂരിൽ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. 11000 രൂപ യൂണിറ്റ് കോസ്റ്റ് ആയ പദ്ധതിയിൽ എ.പി.എൽ വിഭാഗത്തിന് 1285 രൂപയും ബി.പി.എൽ വിഭാഗത്തിന് 640 രൂപയും ഗുണഭോക്തൃ വിഹിതം അടക്കണം. ഏകദേശം 1 കോടി രൂപയുടെ പദ്ധതി നിർവഹണം നടത്തുന്നതിന് ജലനിധി ഏജൻസിയെ ടെൻഡറിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിന് ഗ്രാമസഭയിൽ നിന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. തുടർന്നും പദ്ധതിയിൽ കിണർ റിചാർജ് ചെയ്യാൻ താത്പര്യമുള്ളവർ വാർഡ് മെമ്പർമാരുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: 8086705668