കോഴിക്കോട്: എൽ.ഐ.സി എംപ്ലോയിസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ 30ാമത് വനിതാ കൺവെൻഷൻ നാളെ ഓൺലൈനിലൂടെ നടക്കും. ഉച്ചയ്ക്ക് 2.30ന് പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. വനിതാ സബ് കമ്മിറ്റി ജോയിന്റ് കൺവീനർ എ.ഡി.പൂർണിമ അദ്ധ്യക്ഷത വഹിക്കും. എ.ഐ.ഐ.ഇ.എ വൈസ് പ്രസിഡന്റ് പി.പി കൃഷ്ണൻ, എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി ഐ.കെ ബിജു എന്നിവർ പ്രസംഗിക്കും. വനിതാ സബ് കമ്മിറ്റി കൺവീനർ ടി. ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.