കോഴിക്കോട്: പൂനൂർ കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ 10 കുടുംബങ്ങൾക്ക് കേരള മുസ്ളിം ജമാഅത്ത് നിർമ്മിച്ച വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. വൈകീട്ട് നാല് മണിക്ക് പൂനൂർ ടൗണിൽ നടക്കുന്ന ഭവന സമർപ്പണ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ഭവന രേഖകൾ കരിഞ്ചോലമല പുനരധിവാസ കമ്മിറ്റി ചെയർമാൻ കാരാട്ട് റസാഖ് എം.എൽ.എയ്ക്ക് നൽകും. മന്ത്രി കെ.ടി ജലീൽ, കേരള മുസ്ളിം ജമാഅത്ത് കരിഞ്ചോലമല പുനരധിവാസ കമ്മിറ്റി ചെയർമാൻ ഡോ.സയ്യിദ് അബ്ദുസ് വബൂർ തങ്ങൾ അവേലത്ത്, എം.കെ രാഘവൻ എം.പി, എളമരം കരീം എം.പി, എം.എൽ.എമാരായ പി.ടി.എ റഹിം, പുരുഷൻ കടലുണ്ടി എന്നിവർ പങ്കെടുക്കും.