കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. പി.ശങ്കരന്റെ ഒന്നാം ചരമ വാർഷികം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്കു ശേഷം ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ അദ്ധ്യക്ഷനായിരുന്നു. കെ. പി. സി. സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം. ഉമ്മർ, കെ. മാധവി, പി. മൊയ്തീൻ, രമേശ് നമ്പിയത്ത്, പി.കെ. മാമുക്കോയ, അഡ്വ.എം.രാജൻ, കുഞ്ഞിമൊയ്തീൻ, പി. മമ്മദ് കോയ, വി. അബ്ദുൾ റസാഖ്, തസ്‌വീർ ഹസ്സൻ, കെ.ടി. ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.