
കോഴിക്കോട്: ഡൽഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനാ കോൺഫെഡറേഷൻ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ പറഞ്ഞു. കടകൾ പതിവുപോലെ തുറക്കും. ബന്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചു.