​ഫറോക്ക്: ബി സി റോഡ് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ അജന്ത വുഡ് ഇൻഡസ്ട്രീസിലുണ്ടായ തീപ്പിടിത്തത്തിൽ ഫർണിച്ചറുകളടക്കം കത്തി നശിച്ചു. കുറുവിൽ അയ്യപ്പ​ന്റെ ​ ​ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇന്നലെ പുലർച്ചെ മൂന്നര കഴിഞ്ഞതോടെയാണ് സംഭവം. മീഞ്ചന്ത, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നായി എത്തിയ യൂണിറ്റുകൾ രണ്ടു മണിക്കൂറോളം കഠിനാദ്ധ്വാനം ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. കയറ്റി വിടാൻ തയ്യാറാക്കി വെച്ചിരുന്ന കട്ടിൽ, സോഫ, ദിവാൻകോട്ട്, ഡൈനിംഗ് ടേബിൾ തുടങ്ങിയ ഫർണിച്ചറുകളാണ് കത്തിനശിച്ചതിൽ നല്ലൊരു പങ്കും. യന്ത്രസാമഗ്രികളും മോട്ടോറുകളും വയറിംഗ് സംവിധാനവും കത്തിനശിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിന് മീഞ്ചന്ത സ്റ്റേഷൻ ഓഫീസർ​ പി വി വിശ്വാസ്, അസി. സ്റ്റേഷൻ ഓഫീസർമാരായ വി. കെ. ബിജു, കെ. നാരായണൻ നമ്പൂതിരി, എൻ രമേശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ​ സി. മുകുന്ദൻ, എന്നിവർ നേതൃത്വം നൽകി.