മുക്കം: എൽ.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ അർഹമായ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ എൽ.ഡി.എഫ് അംഗങ്ങൾ ഉപരോധിച്ചു. കഴിഞ്ഞ 23ന് ചേർന്ന ഭരണ സമിതി യോഗത്തിൽ വാർഡുകൾക്ക് വീതിച്ച എം.ജി ഫണ്ട് ഏകപക്ഷീയമായി വെട്ടി കുറച്ചെന്നും ആരോപണമുണ്ട്. ശിവദാസൻ കരോട്ടിൽ,എം.ആർ സുകുമാരൻ ,ഇ.പി. അജിത്ത്, ശ്രുതി കമ്പളത്ത്, ജിജിത സുരേഷ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ധനകാര്യ കമ്മീഷൻ വിഹിതമുൾപ്പെടെ ഫണ്ട് വരുമ്പോൾ എൽ.ഡി.എഫ് അംഗങ്ങൾക്ക് കൂടുതൽ നൽകാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിച്ചു.