കൊയിലാണ്ടി 'വെള്ളം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പുതുതലമുറ ചലച്ചിത്ര പിന്നണി ഗാനരചയിതാവ് നിധീഷ് നടേരിയ്ക്ക് നടേരിയിലെ സാംസ്‌കാരിക സംഘടനയായ ചെമ്പാവ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജന്മനാട് സ്വീകരണം ഒരുക്കുന്നു.

ഫെബ്രുവരി 27 ശനിയാഴ്ച വൈകിട്ട് മൂന്നുമണി മുതൽ എട്ടു മണിവരെ കാവുംവട്ടം ചെമ്പാവ് നഗരിയിലാണ് പരിപാടി. സാംസ്‌കാരിക കൂട്ടായ്മ കൊയിലാണ്ടി നഗരസഭാ അദ്ധ്യക്ഷ കെ. പി സുധ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ നൗഷാദ് ഇബ്രാഹിം നിധീഷിന് പുരസ്‌കാരം സമ്മാനിക്കും. സാംസ്‌കാരിക പ്രഭാഷകൻ ഡോക്ടർ സുരേഷ് പി. മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാർ ഒരുമിക്കുന്ന
കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

പത്രസമ്മേളനത്തിൽ ചെമ്പാവ് സാംസ്‌കാരിക വേദി ഭാരവാഹികളായ പി വി മാധവൻ, സിജു കെ ഡി, പി കെ വിജയകുമാർ, വി പി ശേഖരൻ, ശിവാനന്ദൻ മുത്താമ്പി, ആനന്ദ് കാവുംവട്ടം, ടി ഇ ബാബു,ആർ. കെ അനിൽ കുമാർ, എം കെ സതീഷ് എന്നിവർ പങ്കെടുത്തു.