msf
എം.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച 'സ്റ്റുഡന്റ്‌സ് വാർ റാലി

കോഴിക്കോട്: 'വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ്; പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം" എന്ന മുദ്രാവാക്യമുയർത്തി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്റ്റുഡന്റ്‌സ് വാർ" റാലിയിൽ പ്രതിഷേധം ഇരമ്പി. മുസ്ലിം ലീഗ് ദേശീയ ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ റാലി ഉദ്ഘാടനം ചെയ്തു.

ഉന്നതരുടെ ബന്ധുക്കളെ നിയമിക്കുന്ന വകുപ്പായി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രതീക്ഷകൾ തകർത്ത് മുന്നോട്ടു പോവാൻ ഒരു ഭരണകൂടത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി , മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, സെക്രട്ടറിമാരായ കെ.എം.ഷാജി, സി.പി.ചെറിയ മുഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, ടി.വി.ഇബ്രാഹിം എം.എൽ.എ, ഷമീർ ഇടിയാട്ടയിൽ, ഫാതിമ തഹ്‌ലിയ, എൻ.എ.കരീം, വി.പി.അഹമ്മദ് സാജു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ.റസാഖ് , എൻ.സി അബൂബക്കർ, അഹമ്മദ് പുന്നക്കൽ , സി.കെ വി യൂസുഫ് , ആഷിഖ് ചെലവൂർ, സാജിദ് നടുവണ്ണൂർ, മിസ്ഹബ് കീഴരിയൂർ എന്നിവരും സംസാരിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ലതീഫ് തുറയൂർ, ട്രഷറർ സി.കെ.നജാഫ് എന്നിവർ സംബന്ധിച്ചു.