കോഴിക്കോട്: ജാഫർഘാൻ കോളനി റോഡിന് സമീപം നിറുത്തിയിട്ട കാറിന് തീ പിടിച്ചു. ആളപായമില്ല, ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കാനായി കാറ് നിറുത്തിയിട്ട ഉടമകൾ തിരിച്ചു വന്നപ്പോൾ വാഹനത്തിൽ നിന്ന് പുക ഉയരുന്നതതായി ശ്രദ്ധയിൽപ്പെട്ടത്. വീട് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങൾ നിറച്ച കെ.എൽ, 633400 എന്ന വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന സോപ്പുപൊടികളും ലായനികളും ലീക്കായി രാസപ്രവർത്തനം നടന്നതിനാലാണ് തീപിടുത്തം ഉണ്ടാവാൻ ഇടയ്ക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറ്റ്ലാന്റിക് എന്ന കമ്പനിയുടെ ക്ളീനിംഗ് ഡമോ സാധനങ്ങൾ നിറച്ച കാറിനാണ് തീ പിടിച്ചത്. ഇവർ കടകളിൽ സാധനങ്ങൾ ഡെമോയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ബീച്ച് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് എത്തിയാണ് തീ അണച്ചത്.