മുക്കം: 2020 - 21 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ കയിട്ടാപൊയിൽ -മാമ്പറ്റ- വട്ടോളിപറമ്പ് -തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡ് പരിഷ്കരണ പ്രവൃത്തിക്ക് 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. റോഡിൽ മാമ്പറ്റ മുതൽ വട്ടോളിപറമ്പ് വരെയുള്ള ഭാഗം നാലു കോടി രൂപയുടെ പരിഷ്കരണ പ്രവൃത്തി നടന്നു വരുന്നുണ്ട്. ശേഷിക്കുന്നവയ്ക്ക് ആറു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. 5.5 മീറ്റർ വീതിയിൽ ആധുനികരീതിയിൽ ബി.എം.ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് പരിഷ്കരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമായ ഇടങ്ങളിൽ ഡ്രെയ്നേജുകൾ, 5 കലുങ്കുകൾ, അനുയോജ്യമായ സ്ഥലങ്ങളിൽ ഇന്റർലോക്ക്, കൈവരികൾ,സൂചനാ ബോർഡുകൾ,റോഡ് മാർക്കിംഗ്, സീബ്രാലൈൻ എന്നിവ ഉൾപെടുന്നതാണ് പരിഷ്കരണ പ്രവൃത്തി, സാങ്കേതികാനുമതി ലഭിച്ചാൽ ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്നും ജോർജ്എം തോമസ് എം.എൽ.എ. അറിയിച്ചു.