എകരൂൽ: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം സംശുദ്ധം സദ്ഭരണം മുദ്രാവാക്യമുയർത്തി ഉണ്ണികുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ പരീദ്, ജാഥാലീഡർ കെ.കെ നാസറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ടി.പി. അസീസ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ മണ്ഡലം സെക്രട്ടറിമാരായ റിലേഷ് എസ്റ്റേറ്റ്മുക്ക്, സിറാജ് എകരൂൽ, സൂഫിയാൻ ചെറുവാടി, മഹിളാകോൺഗ്രസ് പ്രസിഡന്റ് കെ.പി ഷൈനി, രജീഷ് ശിവപുരം, പി.പി വേണുഗോപാൽ എന്നിവർ സംസാരിച്ചു.
എകരൂലിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി ഷൈനി, ഫായിസ് നടുവണ്ണൂർ, ഗിരീഷ് മൊടക്കല്ലൂർ, ടി.എം വരുൺകുമാർ, ഷബ്ന ടീച്ചർ, ബിച്ചു എസ്റ്റേറ്റുമുക്ക്, സിറാജ് എന്നിവർ സംസാരിച്ചു. പദയാത്രക്ക് മലയിൽ ശ്രീധരൻ, മുച്ചിലോട്ട് ബാലകൃഷ്ണൻ, ശ്രീജ ചേലത്തൂർ, ഷൈജു കരുമല, ടി.പി അഷറഫ്, ഗഫൂർ ഇയ്യാട്, രതീഷ് ഇയ്യാട്, അതുൽ പുറക്കാട്, ടി.പി.സഫിയ, സുധാകരൻ എന്നിവർ നേതൃത്വം നൽകി.