കോഴിക്കോട്: സിയസ്കൊ കുവൈറ്റ് ചാപ്റ്റർ നിർമ്മിച്ചു നൽകിയ മദ്രസത്തുൽ അൻസാർ കെട്ടിടം കെ .എൻ.എം മർകസ് ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആലിക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. കെട്ടിടത്തിലെ അംഗൻവാടിയുടെ താക്കോൽദാനം നന്മ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ സാജു നിർവഹിച്ചു.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ഈസാ അഹമ്മദ് , സിയസ്കൊ കുവൈത്ത് ചാപ്റ്റർ കോ ഓർഡിനേറ്റർ പി.ഐ സക്കീർ, സിയസ്കൊ പ്രസിഡന്റ് ഡോ. ഒ.പി മുഹമ്മദലി , പി.എൻ. വലീദ് (ജനറൽ സെക്രട്ടറി, സിയസ്കൊ), കെ.ടി. അബൂബക്കർ കോയ (പ്രസിഡന്റ് , മസ്ജിദുൽ ഹിദായ കിനാശ്ശേരി നോർത്ത്), ഷിബു അരിപ്പുറത്ത് (സെക്രട്ടറി. ഇ.ആർ.എ), പി.സി. അബൂബക്കർ (ഖത്തീബ്, സലഫി മസ്ജിദ് കടുപ്പിനി), എം.എ. കബീർ (സെക്രട്ടറി, നന്മ ചാരിറ്റബിൾ സൊസൈറ്റി), എം. അബ്ദുൽ ഗഫൂർ, സി.എ. ഉമ്മർകോയ, എന്നിവർ പ്രസംഗിച്ചു. എസ്.വി. മഖ്ത്തുൽ അഹമ്മദ് സ്വാഗതവും പി.പി. സദറുദ്ദീൻ നന്ദിയും പറഞ്ഞു.