കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പ്രഥമ വി.വി വിനോദ് മെമ്മോറിയൽ ബെസ്റ്റ്
സ്പോർട്സ്‌മാൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അന്തർദ്ദേശീയ / ദേശീയ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ കോഴിക്കോട് ജില്ലക്കാരെയും കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചവരെയുമാണ് പരിഗണിക്കുക. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
കഴിഞ്ഞ നാല് വർഷം ( 2015 - 16 മുതൽ 2018- 19 വരെ ) കൈവരിച്ച നേട്ടങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം മാർച്ച് 15 -നകം അപേക്ഷിക്കണം. അപേക്ഷാഫോറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ വെബ് സൈറ്റിൽ.