കോഴിക്കോട്: തിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് തപാല്‍വോട്ടിന് സൗകര്യമൊരുങ്ങിയതോടെ ജില്ലയില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ കേരളസാമൂഹ്യ സുരക്ഷാമിഷനും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും സംയുക്തമായി ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നതിനുള്ള അപേക്ഷാഫോറം അംഗൻവാടികളിൽ ലഭിക്കും. പൂരിപ്പിച്ച ഫോറം മാര്‍ച്ച് ഏഴിന് മുമ്പായി അംഗൻവാടി വര്‍ക്കര്‍മാരെ ഏല്‍പ്പിക്കണം.