കുറ്റ്യാടി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും നേതൃത്വം വഹിക്കുന്ന നരേന്ദ്ര മോദിയും വൻകിട കോർപ്പറേറ്റുകളെ പ്രീതിപെടുത്തുന്നതിലാണ് താത്പര്യമെന്ന് കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ പറഞ്ഞു. അന്നം തരുന്ന കർഷകരുടെ വേദന മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നും, മോദിയുടെ മറ്റൊരു പതിപ്പായി മാറിയ കേരളത്തിന്റെ മുഖ്യ മന്ത്രി തൊഴിലിന് വേണ്ടി യുവാക്കൾ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുക്കുകയാണ്. കേരളത്തിൽ യു.ഡി.എഫിന്റെ ഭരണത്തിന്ന് മാത്രമെ അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.