കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ ജൂഡിഷ്യൽ അന്വേഷണം നടത്തുക, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യമേഖലാ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ജില്ലയിൽ പൂർണം. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയായിരുന്നു ഹർത്താൽ. ബേപ്പൂർ, പുതിയാപ്പ, വെള്ളയിൽ, ചോമ്പാല എന്നീ മത്സ്യബന്ധന തുറമുഖങ്ങളെ ഹർത്താൽ നിശ്ചലമാക്കി. മത്സ്യത്തൊഴിലാളികൾ വൈകീട്ട് പ്രകടനം നടത്തി. പൊതുയോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.