dharmajan
ചേളന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച രാപകൽ സമരത്തിൽ ധർമ്മജൻ ബോൾഗാട്ടി സംസാരിക്കുന്നു

ചേളന്നൂർ: ഇന്ധനവില വർദ്ധനവിനെതിരെയും സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും ചേളന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് എട്ടേ രണ്ടിൽ സംഘടിപ്പിച്ച രാപകൽ സമര വേദിയിൽ പ്രവർത്തകർക്ക് ആവേശം പകർന്ന് ധർമ്മജൻ ബോൾഗാട്ടി എത്തി.

പ്രധാനമന്ത്രി മോദിയുടേതെന്ന പോലെ മുഖ്യമന്ത്രി പിണറായി വിജയന്റേതും ജനദ്രോഹനയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി.രാജേഷ്, വാർഡ് മെമ്പർമാരായ വി.എം ഷാനി, സിനി സൈജൻ, എ.ജസീന, പി.കെ.കവിത എന്നിവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.