കോഴിക്കോട്: ദേശീയ ബാലതരംഗത്തിന്റെ ജവഹ‌ർ ബാലസാഹിത്യപുരസ്കാരം സുവർണ മുല്ലപ്പള്ളിയ്ക്ക് സാഹിത്യകാരൻ വി.ആർ സുധീഷ് സമ്മാനിച്ചു. സുവർണയുടെ 'മുത്തുമണികൾ" കവിതാസമാഹാരമാണ് 11,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരത്തിന് അർഹമായത്.

ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന കോ - ഓർഡിനേറ്റർ ജഗത്‌മയൻ ചന്ദ്രപുരി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി ഇ.പി ജ്യോതി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സിറാജ് കാക്കൂരിനെ ആദരിച്ചു. എം.എൻ ഗിരി ആശംസയർപ്പിച്ചു. ജില്ലാ പ്രസിഡന്റ് നേഹ ഫാത്തിമ സ്വാഗതവും എം.ശിവാനി നന്ദിയും പറഞ്ഞു.