vanitha
ചോറോട് പഞ്ചായത്തിലെ ആടു വിതരണം പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ വിതരണ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് 2020- 21 വർഷത്തെ ജനകീയആസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് ആടുകളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പിചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതകൾക്കാണ് രണ്ട് വീതം പെണ്ണാടുകളെ വിതരണം ചെയ്തത്. പ്രസിഡന്റിൽ നിന്നും ഹേമലത ആദ്യ ആടിനെ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം ജംഷിദ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് വിലങ്ങിൽ, വെറ്റിനറി ഡോക്ടർ അപർണ്ണ മാധവൻ എന്നിവർ പ്രസംഗിച്ചു.