മുക്കം: നഗരസഭ ആസൂത്രണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തതിൽ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ട് പ്രകടമായെന്ന യു.ഡി.എഫ് ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ചെയർമാൻ പി.ടി. ബാബു പറഞ്ഞു.

ഓരോ പാർട്ടിയ്ക്കും അവരുടെ കൗൺസിൽ പ്രാതിനിധ്യമനുസരിച്ചുള്ള അംഗങ്ങളെ നിർദ്ദേശിക്കാൻ അവസരം നൽകിയിരുന്നു. അതനുസരിച്ചാണ് ആസൂത്രണ സമിതി രൂപീകരിച്ചതും അംഗങ്ങളെ ഉൾപ്പെടുത്തിയതും. എല്ലാവരുടെയും നിർദ്ദേശം പരിഗണിച്ചിട്ടുണ്ട്. ഐക്യകണ്ഠേനയാണ് ഇത് കൗൺസിൽ അംഗീകരിച്ചതും. ഇതിനെതിരെയുള്ള യു.ഡി.എഫ് ആരോപണം അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.