സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയായി കരട് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ, ബത്തേരി നഗരസഭയുടെ മുഴുവൻ ഡിവിഷനുകളിൽ നിന്നുമുള്ള പ്രതിഷേധ പ്രമേയം കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് അയച്ചുകൊടുത്തു.
നഗരസഭയിലെ ഓരോ ഡിവിഷൻ കൗൺസിലർമാരുടെയും നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ ആളുകളുടെയും യോഗം വിളിച്ച് ചേർത്തായിരുന്നു പ്രതിഷേധ പ്രമേയം പാസാക്കിയത്.
മുൻസിപ്പൽ ചെയർമാൻ ടി.കെ.രമേശിന്റെ നേതൃത്വത്തിലായിരുന്നു നഗരസഭയിലെ മുപ്പത്തിയഞ്ച് കൗൺസിലർമാരും ഇന്നലെ പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് പ്രതിഷേധ കത്ത് അയച്ചത്. നഗരസഭ ഓഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ പ്രകടനവുമായി ചുങ്കം പോസ്റ്റ് ഓഫീസിലെത്തിയാണ് കത്തുകൾ അയച്ചത്.