കുറ്റ്യാടി : കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഊരത്ത് പുതിയോട്ടിൽ താഴ വയലിലെ നെൽകൃഷി വിളവെടുത്തു. അഞ്ച് ഏകറോളം വയലിലാണ് ആദ്യഘട്ടത്തിൽ നെൽകൃഷി ഇറക്കിയത്. സുഭിക്ഷ കേളം ജില്ല ചെയർമാൻ കെ.പി.കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെൽകതിർ ഏറ്റുവാങ്ങി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, കൃഷി ഓഫീസർ ജ്യോതി , ബാങ്ക് സെക്രട്ടറി കെ.ബീന, ബാങ്ക് വൈസ് പ്രസിഡന്റ് പി.സി രവീന്ദ്രൻ, എ.ടി ഗീത, സി.എച്ച് മൊയ്തു, ഇബ്രാഹിം, നാണു, ആർ ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.