1
കരണ്ടോട് പരുതാണ്ടിയിൽ മുക്ക് - കളരിപ്പൊയിൽ റോഡ് ഒ.പി. ഷിജിൽ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് വാർഡിൽ രണ്ട് റോഡുകൾ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച പരുതാണ്ടിയിൽ മുക്ക് - കളരിപ്പൊയിൽ റോഡ്, കളരിപ്പൊയിൽ - ചങ്ങരംകുളം റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് സജിഷ എടക്കുടി അദ്ധ്യക്ഷത വഹിച്ചു. എ. ഉമ, പി.സി രവീന്ദ്രൻ, കെ.പി സൂപ്പി, എടക്കുടി നാണു, എൻ.സി സുനിൽ, ടി.കെ അബ്ദുറഹ്മാൻ, കെ.പി കരിം, ടി.കെ ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.