കോഴിക്കോട്: കേരള ഫുട്ബാൾ അസോസിയേഷൻ അംഗീകാരം നേടിയ ക്രസന്റ് ഫുട്ബാൾ അക്കാഡമി വെള്ളിമാട്കുന്നിലെ ജെ.ഡി.ടി സ്റ്റേഡിയത്തിൽ അഞ്ച് വയസ് മുതൽ 22 വയസ് വരെയുള്ള ആൺകുട്ടികൾക്കും അഞ്ച് വയസ് മുതൽ പത്ത് വയസ് വരെയുള്ള പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ കാലത്ത് 6.30 മുതലും വൈകിട്ട് 3.30 മുതലുമാണ് പരിശീലനം. താല്പര്യമുള്ളവർ 70122802564, 9995604557 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.