ഇയ്യാട്: പുറക്കാട് ശ്രീ പരദേവതാ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം മാർച്ച്‌ 10ന് നടക്കും. പുലർച്ചെ 6മണിക്ക് ഗണപതി ഹോമം, 8ന് ഭഗവതി സേവ, 9ന് വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും. കമ്മിറ്റി ഭാരവാഹികളായി പി. കുട്ടി നാരായണൻ നായർ (പ്രസിഡന്റ്‌ ), സി. രാധാകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്‌ ), വി. വി. ശരത് കുമാർ (ജനറൽ സെക്രട്ടറി ), കെ. ടി. സജീവൻ (സെക്രട്ടറി ), പി. പ്രേമൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.