കോഴിക്കോട്: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് കേൾക്കാൻ കോഴിക്കോട് ടൗൺ ഹാളിലെത്തിയവരിൽ പ്രമുഖരും. പ്രധാനമന്ത്രിയുടെ 2021ലെ രണ്ടാമത്തെ മൻ കി ബാത്ത് ജനങ്ങളിലെത്തിക്കാൻ വേദിയായി കോഴിക്കോടിനെയും തിരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് കോഴിക്കോട് മാത്രമായിരുന്നു വേദി. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. പ്രിയദർശൻ ലാൽ, ഡോ. അജിത്ത് ഭാസ്‌കർ, ഡോ. നാരായണൻ കുട്ടി വാര്യർ, റോഷൻ കൈനടി, നിത്യാനന്ദ കമ്മത്ത്, ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി നരസിംഹാനന്ദ, ശ്യാം സുന്ദർ ഏറാടി, മലബാർ മെഡിക്കൽ കോളേജ് എം.ഡി അനിൽകുമാർ, റിട്ട. എസ്.പി അനിൽകുമാർ, ഡോ. ആര്യാദേവി, ഐ. ഐ. എം ഫാക്കൽറ്റി സ്‌താണു ആർ. നായർ, ഫറൂഖ് കോളേജ് റിട്ട. പ്രിൻസിപ്പാൾ ഹമീദ്, ഡോ. മൊയ്തു, ഹൻസാ ജയന്ത്, ഡോ. ശങ്കർ മഹാദേവ്, ചേമ്പർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് ഹബീബ്, അഡ്വ. വി.കെ സന്തോഷ്, കേണൽ നരേന്ദ്രനാഥ് തുടങ്ങിയ നഗരത്തിലെ പ്രമുഖരുൾപ്പെടെ നിരവധി പേരാണ് ടൗൺ ഹാളിലെത്തിയത്. പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല.