mmm

കോട്ടയം : കേട്ടുകേൾവി പോലുമില്ലാതെ ജനുവരി മാസത്തിൽ നിറുത്താതെ മഴ പെയ്തിട്ടും ജലനിരപ്പ് താഴ്ന്ന് ജില്ലയിലെ നദികൾ. ചൂട് കൂടിയതോടെ മണൽപ്പരപ്പുകൾ ഉയർന്ന് നദികൾ മെലിഞ്ഞുണങ്ങി. പ്രളയമുണ്ടായില്ലെങ്കിലും ആഗസ്റ്റിലെ കനത്തമഴയിൽ ജില്ലയിലെ നദികൾ നിറഞ്ഞു കവിഞ്ഞിരുന്നു.

മീനച്ചിൽ - മണിമലയാറുകളിൽ പാദത്തിനൊപ്പം പോലും വെള്ളമില്ല.

ഭൂരിഭാഗം ഇടങ്ങളിലും പാറക്കൂട്ടങ്ങൾ കാണാം. ഈ പോക്കുപോയാൽ ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയും രൂപപ്പെട്ട് കഴിഞ്ഞു. മുൻവർഷങ്ങളിലെല്ലാം ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്. കഴിഞ്ഞ മാസം പെയ്ത മഴ അധികപ്പെയ്ത്തിനും കാരണമായി. പക്ഷേ, ഇതൊന്നും പ്രയോജനപ്പെടുന്നില്ല. ആവശ്യത്തിലേറെ മഴയുണ്ടായിട്ടും പുഴകൾ മെലിഞ്ഞുണങ്ങുന്നതിന് കാരണം ജലസംരക്ഷണ മാർഗങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നതാണ്. ഇക്കുറി ശരാശരിയേക്കാൾ 60 മില്ലീമീറ്റർ അധിക മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ജില്ലയിൽ 87.8 മില്ലീമീറ്റർ മഴ പെയ്തുവെന്നാണ് പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തില കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്. 2020 ൽ കാലവർഷത്തിൽ 13 ശതമാനത്തിന്റെയും തുലാവർഷത്തിൽ 30 ശതമാനത്തിന്റെയും മഴ വർദ്ധനയുണ്ടായിട്ടും ഇപ്പോൾ പുഴകളിലേക്കുള്ള കൈവഴികളിൽ പലതിന്റെയും ഒഴുക്ക് നിലച്ചു.

കാരണങ്ങൾ ഇവ
ആറുകളിലെ ജലം താഴാതെ ഒഴുകി പോകുന്നു

പ്രളയത്തിന് ശേഷം അടിഞ്ഞ പൊടിമണലിൽ വെള്ളം താഴുന്നില്ല

വീടുകളുടെയും സ്ഥാപനങ്ങളുടെയും മുറ്റത്ത് ടൈൽ പാകിയത്

 മണിമലയാറിൽ 1.09

മീനച്ചിലാറ്റിലും മണിലയാറ്റിലും ദിവസം ചെല്ലുന്തോറും കുറയുന്നതായാണ് ഹൈഡ്രോളജി ഡിപ്പാർട്ട്‌മെന്റിന്റെ കണക്ക്. കണക്ക് പ്രകാരം മണിമലയാറിൽ 1.09 ഉം മീനച്ചിലാറ്റിൽ 1.04ഉം ആണ് ജലനിരപ്പ്.