വൈക്കം: കേരള സ്‌​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെച്ചൂർ യൂണി​റ്റിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക് സ്വീകരണം നല്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ,എസ്.മനോജ് കുമാർ,ഗീത സോമൻ,എൻ.സഞ്ജയൻ, സ്വപ്‌ന, ബിന്ദു, എസ്.ബീന, മിനിമോൾ, സോജി, ആൻസി, മണിലാൽ, ശാന്തിനി , ബിൻസി എന്നിവർക്കാണ് സ്വീകരണം നല്കിയത്. സമ്മേളനം ബ്ലോക്ക് കെ.എസ്.എസ്.പി.യു സെക്രട്ടറി പി.കെ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യു.മോഹനൻ, പി.കെ ശിവൻകുട്ടി മേനോൻ, ശോഭന, വി.എസ് തോമസ് എന്നിവർ പങ്കെടുത്തു.