വൈക്കം : വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ഹരിത ഓഫീസ് പ്രഖ്യാപനവും സർട്ടിഫിക്ക​റ്റ് വിതരണവും സത്യഗ്രഹ സ്മാരക ഹാളിൽ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ചെയർപേഴ്‌സൺ പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥർ , ഹരിത കർമ്മസേന അംഗങ്ങൾ, നഗരസഭ സ്ഥാപനത്തിലെ ഉദ്ധ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർമാരായ കെ.പി. സതീശൻ , എസ്.ഇന്ദിരാദേവി, അശോകൻ വെള്ളാവേലിൽ , ബി.ചന്ദ്രശേഖരൻ , എബ്രഹാം പഴയകടവൻ, പി.എസ് രാഹുൽ, എം.കെ മഹേഷ് കുമാർ, എൻ.അയ്യപ്പൻ, രാധിക ശ്യാം ,സെക്രട്ടറി രമ്യ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ക്ലീൻ കേരള കമ്പനി ഹരിത കർമ്മസേനയ്ക്ക് നൽകിയ ചെക്ക് വിതരണവും ചെയർപേഴ്‌സൺ നിർവഹിച്ചു.