
വൈക്കം : ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ശൗചാലയം രോഗികൾക്കായി തുറന്നുകൊടുക്കുക, അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തുക, ബ്ലഡ് ബാങ്ക് ആരംഭിക്കുക, എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഡയാലിസ് സെന്റർ ,ഓക്‌സിജൻ പ്ലാന്റ് എന്നിവ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച വൈക്കം നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധമാർച്ച് നടത്തി. ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.കെ മഹേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് റെജി അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ വി.ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ ഭാരവാഹികളായ കെ.ആർ ശ്യാംകുമാർ,അരവിന്ദ് ശങ്കർ,ബി.ജെ.പി ടൗൺ കമ്മറ്റി പ്രസിഡന്റ് കെ.ആർ.രാജേഷ്, കെ.എം.മനു, മഞ്ജു മഹേഷ്, അനന്ദു, സതീഷ്, അജിത്ത്, വൈശാഖ് എന്നിവർ സംസാരിച്ചു.