ചങ്ങനാശേരി : ഹൈടെക്ക് സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മുഖ്യ പ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സരേഷ് എം.പി, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ.ജോഫി, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൻ.സുവർണ്ണ കുമാരി, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, വാർഡ് മെമ്പർ ജാൻസി മാർട്ടിൻ എന്നിവർ പങ്കെടുക്കും.