വൈക്കം: കേരള കോൺഗ്രസ് എം വൈക്കം നിയോജകമണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം മാണിയുടെ ജന്മദിനാഘോഷവും വൈക്കം നിയോജകമണ്ഡലം മുൻ പ്രസിഡന്റും കേരള കോൺഗ്രസ് എം സ്​റ്റിയറിംഗ് കമ്മി​റ്റി അംഗവുമായിരുന്ന കെ.എ അപ്പച്ചന്റെ നാലാം ചരമ വാർഷിക ദിനാചരണവും ഇന്ന് തലയോലപ്പറമ്പ് കെ.ആർ ഓഡി​റ്റോറിയത്തിൽ നടത്തും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് യോഗത്തിൽ സ്വീകരണം നൽകും. രാവിലെ 10.30ന് പള്ളിക്കവലയിലെ കെ.എ അപ്പച്ചൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും.